കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയർ തുടങ്ങി

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയറിന് തുടക്കമായി. അഡലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ രാവിലെ
10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ചെയർമാൻ സയ്യാം മെഹറ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ രാജേഷ് റോക്കഡേ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡണ്ട് മാരായ റോയ് പാലത്തറ, പി.കെ. അയമു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ്, യുണൈറ്റഡ് എക്സിബിഷൻസ് മേധാവി വി.കെ.മനോജ്, ജക്സ്റ്റ പ്രസിഡൻറ് മൻസൂർ എമിൻ, ബി. എ. രമേശ് തങ്കമയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

അങ്കമാലിയിൽ ആരംഭിച്ച കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയർ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ചെയർമാൻ സയ്യാം മെഹറ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ GJC വൈസ് ചെയർമാൻ രാജേഷ് റോക്കടെ എന്നിവർ സമീപം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7