ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത് വിമാനം ഇന്ത്യയിലെത്തും.
ചുവപ്പ്, വയലറ്റ്, സ്വർണ നിറങ്ങളോടുകൂടിയതാണു പുതിയ ലോഗോ. റീബ്രാൻഡിങ്ങിന്റെ ഭാഗമായി ഓഗസ്റ്റിൽ എയർ ഇന്ത്യ പുതിയ ലോഗോയും കളർ സ്കീമും പുറത്തിറക്കിയിരുന്നു. ‘പുതിയ ലോഗോ പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നു’ എന്നു ലോഗോ പുറത്തിറക്കിക്കൊണ്ട് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.
2025 ഓടെ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങൾക്കും പുതിയ ലോഗോ ആകുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ അറിയിച്ചു.
https://youtu.be/lRfNrcrFfQI
Here's the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming home this winter… @Airbus #FlyAI #AirIndia #NewFleet #Airbus350 pic.twitter.com/nGe3hIExsx
— Air India (@airindia) October 6, 2023