ജിയോ പ്രീപെയ്ഡ് പ്ലാനിലും ഇനി നെറ്റ്ഫ്ലിക്സ് ലഭിക്കും

മുംബൈ: പുതിയ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതായി ജിയോ ഇന്ന് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ നെറ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ പ്ലാൻ.
ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും ജിയോ ഫൈബർ പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇതിനകം ലഭ്യമാണ്. എന്നാൽ ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നത്. 40 കോടിയലധികം ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജിയോ പ്രീപെയ്ഡ് ബണ്ടിൽഡ് പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എടുക്കാനുള്ള ഓപ്ഷൻ ലഭിക്കും.

“ ഞങ്ങളുടെ ഉപയോക്താക്കൾക്ക് ലോകോത്തര സേവനങ്ങൾ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നെറ്ഫ്ലിക്സ് പോലുള്ള ആഗോള പങ്കാളികളുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലോകത്തിനു തന്നെ മാതൃകയാവുകയാണ് ” ഈ അവസരത്തിൽ സംസാരിച്ച ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ സിഇഒ കിരൺ തോമസ് അഭിപ്രായപ്പെട്ടു. ഒരു ബണ്ടിൽ ചെയ്ത ടെൽകോ പ്രീപെയ്ഡ് പ്ലാൻ വഴി ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ലഭ്യമാക്കുന്നത് ഇതാദ്യമാണ് എന്നത് ശ്രദ്ധേയമാണ്. 1099 , 1499 രൂപയുടെ രണ്ട് പ്ലാനുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular