നിങ്ങള്‍ അറിഞ്ഞോ?.. വാട്‌സ്ആപിലെ പുതിയ മാറ്റം..! എന്തായാലും സംഭവം അടിപൊളി

വാട്‌സ് ആപിലെ ചാറ്റുകളെല്ലാം പുതിയ ഫോണിലേക്കു മാറ്റേണ്ടി വരുമ്പോള്‍ ക്ലൗഡ് അല്ലെങ്കില്‍ ബാക്അപ് സംവിധാനമില്ലെങ്കില്‍ ആകെ ബുദ്ധിമുട്ടാകുമായിരുന്നു. ഇപ്പോഴിതാ ക്യുആര്‍ കോഡ് അധിഷ്ഠിത രീതിയിലൂടെ നിങ്ങളുടെ പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനുള്ള സുരക്ഷിതവും വേഗത്തിലുള്ളതുമായ മാര്‍ഗം വാട്‌സ്ആപ് പ്രഖ്യാപിച്ചു.
അതേ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മറ്റൊരു ഫോണിലേക്ക് വാട്‌സ് ആപ് മാറ്റുന്ന ഉപയോക്താക്കള്‍ക്ക് വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് വാട്‌സ്ആപ് ഡാറ്റ കൈമാറാന്‍ കഴിയും. സാധാരണയായി ക്ലൗഡില്‍ സൂക്ഷിക്കാന്‍ കഴിയാത്തത്ര വലുതായ മീഡിയ ഫയലുകളും അറ്റാച്ച്‌മെന്റുകളും ഇത്തരത്തില്‍ കൈമാറാനാകുമെന്നതും സവിശേഷതയാണ് .പുതിയ സംവിധാനം ഉപയോഗിച്ച് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിന്, രണ്ട് ഫോണുകളും ഒരേ വൈഫൈ നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെന്നു ഉപയോക്താക്കള്‍ ഉറപ്പാക്കിയാല്‍ മതിയാകും

പുതിയ ഫോണില്‍ വാട്‌സ്ആപ് തുറക്കുക.

ക്രമീകരണം > ചാറ്റുകള്‍ > ചാറ്റ് ട്രാന്‍സ്ഫര്‍ എന്നതിലേക്ക് പോകുക.

പഴയ ഫോണിലെ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും.

സ്‌കാന്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അരരുല േചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും.

ടാപ് ചെയ്യുക, കൈമാറ്റ പ്രക്രിയ ആരംഭിക്കും.

പൂര്‍ത്തിയാകുന്നത് വരെ ഉപയോക്താക്കള്‍ ട്രാന്‍സ്ഫര്‍ സ്‌ക്രീനില്‍ തന്നെ തുടരണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കൈമാറ്റ സമയത്ത് ഡാറ്റ പൂര്‍ണ്ണമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെടുമെന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും തേര്‍ഡ് പാര്‍ടി ആപ്പുകളുടെ ഉപയോഗം കുറയ്ക്കാനും ഡാറ്റ ചോര്‍ച്ച കുറയ്ക്കാനും സഹായകമാകുമെന്നും കമ്പനി പറയുന്നു.

ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞപ്രായം 16 ആക്കണം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7