വാട്സാപ്പിൽ ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചു

നിരവധി ഫീച്ചറുകളാണ് കഴിഞ്ഞയാഴ്ച വാട്സാപ്പ് പുതിയതായി അവതരിപ്പിച്ചത്. ഉപയോക്തക്കൾ ഏറെ നാളായി കാത്തിരിക്കുന്ന വാട്സാപ്പ് പേമെന്റും സന്ദേശങ്ങൾ അപ്രതീക്ഷമാകുന്ന ഫീച്ചറുമെല്ലാം അവതരിപ്പിച്ച വാട്സാപ്പ് ഷോപ്പിങ് ബട്ടണും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ബിസിനസ് കറ്റലോഗുകൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതാകും പുതിയ ഫീച്ചർ.

ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും അതിലൂടെ കഴിയും.

വാട്ട്‌സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേര്‍ ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളംപേര്‍ ഓരോ മാസവും ബിസിനസ് കാറ്റ്‌ലോഗുകള്‍ കാണുന്നുമുണ്ട്. ഇന്ത്യയില്‍ ഇത് 30ലക്ഷത്തിലധികമാണ്. 400 മില്ല്യൺ ഉപഭോക്താക്കളാണ് വാട്സാപ്പിന് ഇന്ത്യയിലുള്ളത്. യുപിഐ ഉപയോഗിച്ചുള്ള പേമെന്റിന് പിന്നാലെ വാട്സാപ്പ് ഷോപ്പിങ്ങും ഉപയോക്തക്കളെ ആകർഷിക്കുമെന്ന് ഉറപ്പാണ്.

ഈ പുതിയ ഷോപ്പിങ് ബട്ടൺ ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണെന്നും ബിസിനസ്സ് അക്കൗണ്ടുകളിലെ വോയ്‌സ് കോൾ ബട്ടന് പകരം അവിടെ ഷോപ്പിങ് ബട്ടൺ അവതരിപ്പിക്കുമെന്ന് വാട്സാപ്പ് വ്യക്തമാക്കി. വോയ്‌സ് കോൾ ബട്ടൺ കണ്ടെത്തുന്നതിന്, ബിസിനസ്സ് അക്കൗണ്ടിനായി ഒരു വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോൾ തിരഞ്ഞെടുക്കാൻ ഒരു ഉപയോക്താവിന് കോൾ ബട്ടണിൽ ടാപ്പുചെയ്താൽ മതിയാകും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7