വിവാഹമാന്നും ഉണ്ടാവില്ല, ലിവിങ് ടുഗെതർ ആവും’: പ്രതികരിച്ച് രഞ്ജിനി

കൊച്ചി: മലയാളികളുടെ പ്രിയ ഗായകരാണ് രഞ്ജിനി ജോസും വിജയ് യേശുദാസും. വിവാഹ മോചിതരായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. വിജയ് യേശുദാസിന്റെ ജന്മദിനത്തിൽ രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചക്ക് വീണ്ടും തുടക്കം കുറിച്ചത്.

‘വിജു, ഹാപ്പിയസ്റ്റ് ബർത്ത് ഡേ. ഐ ലവ് യൂ ഫോർഎവർ’ എന്നായിരുന്നു രഞ്ജിനി കുറിച്ചത്. വിജയ് യേശുദാസിനൊപ്പമുള്ള മനോഹരമായ ചിത്രവും ഗായിക പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളും കമന്റുകളായെത്തി. എന്നാണ് വിവാഹമെന്നായിരുന്നു ചിലരുടെ ചോദ്യം. ‘ഐ ലവ് യൂ’ എന്ന കമന്റാണ് പലരെയും സംശയത്തിലാഴ്ത്തിയത്.

എന്നാൽ, ‘ഒരു ബർത്ത് ഡേ പോസ്റ്റിൽ ടാഗ് ചെയ്താൽ ഞാൻ അദ്ദേഹത്തെ കല്യാണം കഴിക്കാൻ പോവുന്നു എന്നാണോ.’, എന്ന ചോദ്യവുമായി രഞ്ജിനി ജോസ് തന്നെ ഒരു വീഡിയോയുമായി മുൻപ് രംഗത്തെത്തിയിരുന്നു. ‘മനോഹരമായി ഒരു വിവാഹ ബന്ധം വർക്കൗട്ട് ചെയ്യുന്നവർക്ക് ആ വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോവാം. പക്ഷെ എന്റേത് വർക്കൗട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വിവാഹമാന്നും ഉണ്ടാവില്ല. അഥവാ ഇനി അങ്ങനെ തോന്നുകയാണെങ്കിലും അത് ഒരു ലിവിങ് ടുഗെതർ ആവും,’ രഞ്ജിനി ജോസ് വ്യക്തമാക്കി. പിന്നെ ജീവിതമല്ലേ, ഇനി മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോയെന്നും രഞജിനി പറഞ്ഞിരുന്നു.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...