കൊച്ചി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപ കുറവുണ്ടായ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഇന്ന് 200 രൂപയാണ് പവന് കൂടിയത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്. വിപണിയിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ്.ഗ്രാമിന് 25 രൂപയുടെ വർദ്ധന.
പുതിയ ജിയോ എയർ ഫൈബർ ഉപയോക്താക്കൾക്ക് 30% ഇളവ് പ്രഖ്യാപിച്ചു
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5235 രൂപയാണ്. ഇന്ന് ഗ്രാമിന് 5 രൂപ വർദ്ധിച്ചു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.
സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. അതേസമയം ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇന്ന് കൂടിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വില നേരിയ തോതില്‍ വര്‍ധിച്ചേക്കും. നികുതി കുറച്ചതിന്റെ ആശ്വാസം ഇതോടെ ഇല്ലാതാകുകയും ചെയ്യും.