12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടിയ പയ്യന്‍ ഇന്ന് മെസ്സിക്കൊപ്പം ഗോളടിച്ചും ഗോളടിപ്പിച്ചും.. അല്‍വാരെസ്

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകമാകാത്ത അര്‍ജന്റീനയുടെ ജേഴ്‌സി ധരിച്ച് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടിയ ഒരു കൊച്ചു പയ്യനുണ്ട്. മെസ്സിക്കൊപ്പം ചിത്രം പകര്‍ത്താന്‍ സാധിച്ചതിന്റെ സന്തോഷമായിരുന്നു, ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ പയ്യന്റെ മുഖത്ത്. പിന്നീട് എന്താണ് നിന്റെ സ്വപ്‌നമെന്ന് ചോദിക്കുമ്പോള്‍ അത് ലോകകപ്പ് കളിക്കുകയാണെന്നും ആരാണ് നിന്റെ റോള്‍ മോഡലെന്ന ചോദ്യത്തിന് അത് മെസ്സിയാണെന്നും അര്‍ത്ഥശങ്കയേതുമില്ലാതെ അവന്‍ പറഞ്ഞു. അന്ന് മുതല്‍ അവന്‍ കാത്തിരുന്നത് ആ നിമിഷത്തിനായാണ് ദേശീയ ടീമിനായി പന്ത് തട്ടണം, മെസ്സിക്കൊപ്പം കളിക്കണം. ഇന്ന് അവന്‍ ലോകകപ്പ് കളിക്കുന്ന അര്‍ജന്റീനയുടെ ടീമില്‍ അംഗമാണ്, മെസ്സിക്കൊപ്പം ഗോളടിച്ചും ഗോളടിപ്പിച്ചും തുടരുന്ന ആ മുന്നേറ്റം ഫൈനലില്‍ എത്തിനില്‍ക്കുന്നു.

ജൂലിയന്‍ അല്‍വാരെസ്. പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിന്റെ 67ാം മിനിറ്റില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടിയ, പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ്ക്ക് എതിരേ വിജയഗോളുമായി ക്വാര്‍ട്ടറിലേക്ക് അര്‍ജന്റീനയെ നയിച്ച താരം. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ കരുത്തരായ ക്രൊയേഷ്യയുടെ നെഞ്ചു തകര്‍ക്കുന്ന രണ്ട് ഗോളുകളുമായി അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം ആഘോഷമാക്കിയ ഇരുപത്തിരണ്ടുകാരന്‍. ലുസെയ്‌ലില്‍ അവന്‍ മെസ്സിക്കൊപ്പം നിറഞ്ഞാടുകായിരുന്നു. മെസ്സി നല്‍കിയ പാസില്‍ നിന്നാണ് അവന്‍ രണ്ട് ഗോളുകളും കുറിച്ചത്. മെസ്സിയുടെ യഥാര്‍ത്ഥ ഫാന്‍ ബോയ്.

സ്‌പെയിനിലെ കൊര്‍ദോബ എന്ന കൊച്ചുഗ്രാമത്തിലാണ് ജൂലിയന്‍ അല്‍വാരെസ് ജനിച്ചത്. കൊര്‍ദോബക്ക് അടുത്ത് തന്നെയുള്ള കാല്‍ചിന്‍ ഗ്രാമത്തിലായിരുന്നു അല്‍വാരെസിന്റെ കുട്ടിക്കാലം. മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ചെറു പ്രായത്തില്‍തന്നെ അല്‍വാരെസ് പന്തുതട്ടാന്‍ ആരംഭിച്ചു. അവന്റെ മികവ് കണ്ട് ആ ഗ്രാമത്തിലെ ആളുകള്‍ ആശ്ചര്യപ്പെട്ടു. എട്ടുകാലി എന്നായിരുന്നു ചെറുപ്പത്തില്‍ അല്‍വാരെസിന്റെ വിളിപ്പേര്. നാലോ അഞ്ചോ വയസുള്ളപ്പോഴാണ് കൂട്ടുകാര്‍ തന്നെ അങ്ങനെ വിളിച്ചിരുന്നതെന്നാണ് അല്‍വാരെസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ എന്നെ ജൂലിയന്‍ എന്ന് വിളിച്ചതേയില്ല, അതിനാല്‍ തന്നെ എട്ടുകാലി എന്ന് വിളിക്കുന്നതിന് തനിക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ലെന്നും അല്‍വാരസ് പറഞ്ഞു.

കളിക്കുമ്പോള്‍ അല്‍വാരെസില്‍ നിന്ന് പന്ത് സ്വന്തമാക്കാന്‍ അവനൊപ്പം കളിച്ചിരുന്ന കുട്ടികള്‍ ശരിക്കും കഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് ഒരു സംഭാഷണത്തില്‍ പറഞ്ഞത്. ഒന്നിലധികം കാലുകള്‍ ഉള്ളവനെപ്പോലെയാണ് അവന്‍ കളിച്ചിരുന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ അവന്റെ വേഗത്തിനൊപ്പമെത്താന്‍ മറ്റുള്ളവര്‍ കഷ്ടപ്പെട്ടു. അവന്റെ കാലുകളില്‍ നിന്ന് പന്ത് റാഞ്ചാന്‍ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല, അദ്ദേഹം പറഞ്ഞു.
ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് ചെമ്പ് ഗ്രാമം

ആല്‍വരസ് മെസ്സിക്കൊപ്പം. ജവീീേ: ംേശേേലൃ.രീാ/എമയൃശ്വശീഞീാമിീ
ചെറുപ്രായത്തില്‍ തന്നെ നിരവധി ഗോളുകളാണ് അല്‍വാരസ് അടിച്ചുകൂട്ടിയത്. ഇത് ക്ലബുകളുടെ കണ്ണില്‍പ്പെട്ടതോടെയാണ് അല്‍വാരസിന്റെ കളി മാറുന്നത്. 15 വയസ്സുവരെ കാല്‍ചിനില്‍ തന്നെയുള്ള അത് ലറ്റികോ ഡി കലാചിനുവേണ്ടിയാണ് അല്‍വാരസ് കളിച്ചത്. 2016ലാണ് അവന്‍ റിവര്‍ പ്ലേറ്റില്‍ ചേരുന്നത്. ജൂനിയര്‍ കളിക്കാര്‍ക്ക് വേണ്ടി റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും നടത്തിയ ട്രയലില്‍ അല്‍വാരസ് വിജയിച്ചെങ്കിലും നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ അവന് ചേരാനായില്ല.

11 വര്‍ഷം മുമ്പ് പങ്കാളിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊല; മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയെയും അറസ്റ്റ് ചെയ്തു ; കേസില്‍ വഴിത്തിരിവായത് ദിവ്യയുടെ സഹോദരിയുടെ വരവ്
കൗമാരക്കാരനായിരിക്കെ ലയണല്‍ മെസ്സിയായിരുന്നു അല്‍വാരെസിന്റെ റോള്‍ മോഡല്‍. മെസ്സിക്കൊപ്പം കളിക്കാനാണ് അല്‍വാരെസ് ആഗ്രഹിച്ചത്. ബാഴ്‌സലോണയായിരുന്നു തനിക്ക് പ്രിയപ്പെട്ട ക്ലബ്ബെന്നും മെസ്സിയായിരുന്നു റോള്‍മോഡലെന്നും അല്‍വാരസ് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. 2018ലാണ് റിവര്‍ പ്ലേറ്റില്‍ അല്‍വാരെസ് അരങ്ങേറ്റം കുറിക്കുന്നത്. ആ വര്‍ഷം എട്ട് മത്സരങ്ങളില്‍ നിന്നായി ഒരു ഗോളാണ് അദ്ദേഹം നേടിയത്. തുടര്‍ന്ന് റിവര്‍ പ്ലേറ്റിനായി 96 മത്സരങ്ങളില്‍ നിന്നായി 36 ഗോളുകളാണ് അല്‍വാരെസ് കുറിച്ചത്. ഈ വര്‍ഷം 14 ദശലക്ഷം യൂറോക്ക് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയ താരം 20 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് നേടിയത്.

2018ല്‍ അല്‍വാരെസ് അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമില്‍ ഇടം നേടി. തൊട്ടടുത്ത വര്‍ഷം നടന്ന ദക്ഷിണ അമേരിക്കന്‍ അണ്ടര്‍20 ടൂര്‍ണമെന്റിനുള്ള അര്‍ജൈന്റന്‍ സ്‌ക്വാഡിലും അല്‍വാരെസ് അംഗമായിരുന്നു. പിന്നാലെ അണ്ടര്‍20 ലോകകപ്പ് ടീമിലേയ്ക്കും വിളി എത്തി. അര്‍ജന്റീനിയന്‍ ലീഗില്‍ റിവര്‍പ്ലേറ്റിനായി ഗോളുകളടിച്ച് കൂട്ടിയ അല്‍വാരെസില്‍ ഇതിനകം പരിശീലകന്‍ സ്‌കലോണിയുടെ ശ്രദ്ധ പതിഞ്ഞിരുന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം ജൂലിയന്‍ അല്‍വാരെസിന്റെ മെസ്സിക്കൊപ്പം കളിക്കുകയെന്ന ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞു. 2021ല്‍ അദ്ദേഹം സീനിയര്‍ ടീമിനായി അരങ്ങേറി.

പോളണ്ടിനെതിരായ മത്സരത്തില്‍ തന്റെ ഗോള്‍ സ്‌കോറിങ് ആരംഭിച്ച അല്‍വാരസ് ഖത്തറില്‍ ഇതുവരെനാലു ഗോളുകള്‍ തന്റെ പേരിലേക്കു ചേര്‍ത്തുകഴിഞ്ഞു. ഗോളടിച്ചും അടിപ്പിച്ചും നായകന്‍ ലയണല്‍ മെസ്സി ആര്‍ത്തിരമ്പിക്കളിച്ചപ്പോള്‍ അര്‍ജന്റീനയ്ക്കായി ഇരട്ട ഗോളുകളാണ് ജൂലിയന്‍ അല്‍വാരെസ് കുറിച്ചത്. സെമി ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് എതിരായി അര്‍ജന്റീന കുറിച്ച അര്‍ജന്റീന നേടിയ മൂന്ന് ഗോളിന് പിന്നിലും ജൂലിയന്‍ അല്‍വാരസുണ്ടായിരുന്നു. ബോക്‌സിലേക്ക് പന്തുമായി ഒറ്റക്ക് കയറിയ അല്‍വാരസിനെ ക്രൊയേഷ്യ ഗോള്‍കീപ്പര്‍ ഡൊമെനിക് ലിവാകൊവിച്ച് വീഴ്ത്തിയതിനാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചത്. ഇതാണ് മെസ്സി അനായാസേന വലയിലെത്തിച്ചത്. ഗോളി ഫൗള്‍ ചെയ്തില്ലായുരുന്നുവെങ്കില്‍ അല്‍വാരസ് അത് അനായാസം വലയിലെത്തിച്ചേനെ.

രണ്ടാം ഗോള്‍ അല്‍വാരസിന്റെ ക്ലാസ് വ്യക്തമാക്കുന്നതായിരുന്നു. സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി ഒറ്റക്ക് കുതിച്ചുകയറിയ അല്‍വാരസിനെ തടയാന്‍ മൂന്ന് പ്രതിരോധനിരക്കാരുണ്ടായിരുന്നു. എന്നാല്‍ ഓരോരുത്തരെയായി മറികടന്ന യുവതാരം ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനേയും കബളിപ്പിച്ച് ലക്ഷ്യം കാണുമ്പോള്‍ ഈ ലോകകപ്പിലെ മികച്ച ഗോളുകളൊന്നാണ് പിറന്നത്. മെസ്സി നല്‍കിയ പാസില്‍നിന്ന് തന്നെയായിരുന്നു മൂന്നാം ഗോള്‍. ബോക്‌സിലേക്ക് കയറിയ മെസ്സി പ്രതിരോധനിരക്കാര്‍ക്കിടയില്‍ നില്‍ക്കുന്ന അല്‍വാരസിലേക്ക് കൃത്യമായി പന്തെത്തിച്ചു. അത് അല്‍വാരസ് പിഴവുകളില്ലാതെ വലയിലെത്തിച്ചപ്പോള്‍ അര്‍ജന്റീന ജയമുറപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular