വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തമകളെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ചെന്നൈ: വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തിരുനെല്‍വേലി ജില്ലയിലെ പാലമട ഗ്രാമത്തിലുള്ള ആറുമുഖകനിയാണ് (45) മകള്‍ അരുണയെ (19) കൊലപ്പെടുത്തിയത്. ഇതിനുശേഷം വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനി ആശുപത്രിയില്‍ ചികിത്സയിലാണ്.

ആറുമുഖകനിയുടെ ഭര്‍ത്താവ് പേച്ചി ചെന്നൈയില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ്. കോയമ്പത്തൂരില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ അരുണ അവധിക്ക് വീട്ടിലെത്തിയപ്പോള്‍ വിവാഹാലോചനയെക്കുറിച്ച് ആറുമുഖകനി അറിയിച്ചു. എന്നാല്‍, തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് തയ്യാറല്ലെന്നും അരുണ പറഞ്ഞു.

ഇതോടെ അമ്മയും മകളും തമ്മില്‍ വഴക്കായി. പിന്നീട് അരുണ ഉറങ്ങാന്‍ മുറിയിലേക്ക് പോയി. കുറച്ചുസമയത്തിനുശേഷം മുറിയിലെത്തിയ ആറുമുഖകനി ആദ്യം മകളുടെ കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. അതിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണംചെയ്ത ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്

പട്ടാപ്പകല്‍ ഇരട്ടക്കൊല; ബന്ധുക്കളായ രണ്ടുപേരുടെ ജീവനെടുത്തത് ലഹരിസംഘം

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...