ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 10 തീര്‍ത്ഥാടകര്‍ ബസിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു എന്ന് സംശയം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 8:40നാണ് അപകടം ഉണ്ടായത്.

സംഭവസ്ഥലത്തേക്ക് ഉടന്‍ ക്രെയിനുകള്‍ എത്തിക്കും. ബസിനുള്ളിലുള്ള തീര്‍ത്ഥാടകര്‍ക്ക് കാര്യമായ പരുക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. തീര്‍ത്ഥാടകരെ പുറത്തെടുക്കാന്‍ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേര്‍ന്ന് ശ്രമം നടത്തുകയാണ്.

ആന്ധ്രാപ്രദേശില്‍ നിന്ന് പുറപ്പെട്ട ബസാണ് മറിഞ്ഞത്. AP 27 TU 5757 എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ് 12 തീര്‍ത്ഥാടകരെ പെരുന്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. നാലുപേരെ പത്തനംതിട്ട ആശുപത്രിയിലും ചികിത്സയിലാക്കി.

ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസ്: പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കിയേക്കും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7