കൊച്ചി: നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.
പൊതുഗതാഗതം തടസപ്പെടുത്തിയതിനാല്‍ കേസ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ എ സിയാദ് വ്യക്തമാക്കി. കേസ് തുടരാന്‍ താല്‍പര്യമില്ലെന്നും റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജോജു കോടതിയെ അറിയിച്ചിരുന്നു. അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അസഭ്യവര്‍ഷം നടത്തിയതും അടക്കമുള്ള കുറ്റങ്ങള്‍ കോടതി റദ്ദാക്കി. വ്യക്തിപരമായി പരാതി പിന്‍വലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം പ്രതികളായ എട്ട് കോണ്‍ഗ്രസ് നേതക്കളാണ് കോടതിയെ സമീപിച്ചത്. 2021 നവംബര്‍ ഒന്നിന് വൈറ്റില ഫ്ളൈഓവറിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരമാണ് കേസിനാസ്പദമായ സംഭവം. സമരം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചിരുന്നു അതിനെതിരെ നടന്റെ കാര്‍ സമരക്കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.