ഭിന്നശേഷിക്കാര്‍ക്ക് ഫിംഗര്‍ ഡാന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ പുതിയ കലാരൂപവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘ഫിംഗര്‍ ഡാന്‍സ്’ കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാനാണ് പദ്ധതി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്.

കൊറിയോഗ്രാഫറായ ഇംത്യാസ് അബൂബക്കറാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇത് ചിട്ടപ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കലാകാരന്മാര്‍ക്കായി രൂപവത്കരിച്ച കമ്യൂണിറ്റി ഫോര്‍ ഹാപ്പിനെസിന്റെ ഭാഗമായാണ് പദ്ധതി.

കേരളത്തില്‍ അധികം പ്രചാരമില്ലാത്ത നൃത്തരൂപമാണ് ഫിംഗര്‍ ഡാന്‍സ്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫിംഗര്‍ ഡാന്‍സ് ഏറെ ഉപകാരപ്രദമാണെന്ന് ഇംത്യാസ് പറയുന്നു. കേരളത്തിലെ 14 ജില്ലകളില്‍നിന്നായി തിരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്ക് ഫിംഗര്‍ ഡാന്‍സ് എത്തിക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോേളജിലെ സൈക്യാട്രി തലവന്‍ ഡോ. സുമേഷ്, പീഡിയാട്രീഷ്യന്‍ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും.

Similar Articles

Comments

Advertismentspot_img

Most Popular