മമ്മൂക്കയ്ക്കു പിന്നാലെ വിജയ് ദേവരകൊണ്ടയും

കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു വിഡിയോ വൈറലായിരുന്നു. ഒരു ഉദ്ഘാടനചടങ്ങില്‍ എത്തിയ താരം റോഡ് ബ്ലോക്കായത് കണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പെട്ടന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങി പോകും എന്ന് പറയുന്ന വിഡിയോ ആയിരുന്നു അത്. അത്തരത്തില്‍ മറ്റൊരു സംഭവം തെലുങ്കു സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട ചെയ്തത്.

വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലൈഗര്‍. പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25നാണ് തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആരാധിക ബോധംകെട്ടുവീണതാണ് പുതിയ വാര്‍ത്ത. ലാസ് വെഗാസിലെ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് ചാമ്പ്യനാവാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദിയിലും തെലുങ്കിലും പുറത്ത് വരുന്ന ചിത്രം മറ്റ് അഞ്ച് ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

സുപ്രീം കോടതിയില്‍ നിന്ന് ദിലീപിന് തിരിച്ചടി? തുടരന്വേഷണം വേണ്ടെന്നു പറയാന്‍ കോടതികള്‍ക്ക് അധികാരമില്ല

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുളള പ്രചരണ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി പേരാണ് മാളുകളിലും മറ്റും എത്തുന്നത്. ആരാധകരുടെ തിരക്ക് കാരണം മുംബൈയിലെ മാളില്‍ സംഘടിപ്പിച്ച പരിപാടി പകുതിയില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് താരങ്ങളെ പുറത്തേക്ക് കൊണ്ടു വന്നത്. നവിമുംബൈയിലെ മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. ശാന്തരാകന്‍ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചരണ പരിപാടി നിര്‍ത്തി താരങ്ങള്‍ പോയത്.

എന്നാല്‍ പിന്നീട് നടന്‍ ഇതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വാചാലനായി ‘നിങ്ങളുടെ സ്‌നേഹം എന്നെ സ്പര്‍ശിച്ചു. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും കാലം ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങളെയെല്ലാം കുറിച്ച് ചിന്തിക്കുന്നു. ഗുഡ് നൈറ്റ് മുംബൈ’ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു.

Similar Articles

Comments

Advertismentspot_img

Most Popular