കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട് സ്വദേശികളാണ് ഇവരെന്നാണ് സൂചന. കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. രാത്രി പോലീസ് കേസെടുത്തിരുന്നില്ല. അന്വേഷണം നടക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular