പാലാരിവട്ടം മേല്‍പ്പാലം; ഇ. ശ്രീധരന്‍ ഇടപെടുന്നു; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, പരിശോധിക്കാന്‍ വിദഗ്ധന്‍ എത്തും; പാലം പൂര്‍ണമായും പൊളിക്കണോ..? 17ന് അറിയാം…

പാലാരിവട്ടം മേല്‍പ്പാലം വിദഗ്ധ സമിതി പരിശോധിക്കും. ഈ മാസം 17നായിരിക്കും പരിശോധന. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ചാണ് ഇ ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഒരു കോണ്‍ഗ്രീറ്റ് സ്‌പെഷലിസ്റ്റിനെ കൊണ്ട് പാലം പരിശോധിപ്പിക്കണമെന്ന നിര്‍ദേശം ഇ. ശ്രീധരന്‍ മുന്നോട്ട് വെക്കുകയായിരുന്നു. വിദഗ്ധനെ കൊണ്ടുവരുന്ന ചുമതല ശ്രീധരന്‍ തന്നെ ഏറ്റെടുത്തിട്ടുമുണ്ട്.

ഈ മാസം 17ന് ഇത്തരം വിദഗ്ധര്‍ അടങ്ങുന്ന സംഘം പാലം സന്ദര്‍ശിക്കും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും പാലത്തിന്റെ തുടര്‍ന്നുള്ള നടപടികള്‍ തീരുമാനിക്കുക. പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാറ്റാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം അധികൃതര്‍ തീരുമാനമെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7