വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംഎൽഎ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തത് പിണറായി വിജയനെതിരേ വിമാനത്തിൽ പ്രതിഷേധിച്ചതിനുള്ള പ്രതികാരമാണെന്ന് വിലയിരുത്തൽ. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നു വരുന്നത്. പിണറായിയിക്കെതിരേ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിലെ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വയനാട്ടിലെ ആക്രമണം ഉണ്ടായത്. വിമാന സംഭവത്തിൽ കേരളത്തിൽ പലയിടത്തും കോൺഗ്രസ്-സിപിഎം സംഘർഷങ്ങൾ തുടരുന്നുണ്ടായിരുന്നു.
പിണറായിക്കെതിരേ നടത്തിയ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്തത് ജനാധിപത്യ വിരുദ്ധമാണെന്നും കോൺഗ്രസ് പറയുന്നു.
അതേപോലെ എസ്എഫ്‌ഐ ആക്രമണം മോദിയെയും സംഘപരിവാറിനെയും സുഖിപ്പിക്കലിനുവേണ്ടിയാണെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. ഭരണകക്ഷി നടത്തുന്ന രണ്ടാമത്തെ കലാപ ആഹ്വാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ആദ്യം മുഖ്യമന്ത്രിയെ കൊല്ലാന്‍ രണ്ടുകുട്ടികള്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് വ്യാപകമായി പ്രചാരണം നടത്തി. കേരളത്തിലെ മുഴുവന്‍ ക്രിമിനലുകളേയും അഴിച്ചുവിട്ട് ഞങ്ങളുടെ ഓഫീസുകള്‍ തകര്‍ത്തു. കെപിസിസി ഓഫീസടക്കം അക്രമിച്ചു. ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റി. ഇത് രണ്ടാത്തേതാണ്. സംഘപരിവാര്‍ ശക്തികള്‍ രാഹുലിനെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അതിന് ചൂട്ടുപിടിച്ച് കൊടുക്കുകയാണ് കേരളത്തില്‍ സിപിഎം.
ആസൂത്രിതമായി നടത്തുന്ന കാര്യങ്ങളാണിതൊക്കെ. സ്വര്‍ണക്കടത്ത് കേസിലകപ്പെട്ട കേരളത്തിലെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സംഘപരിവാര്‍ നേതൃത്വത്തെ സുഖിപ്പിക്കുന്നതിന് വേണ്ടിയാണ് ചെയ്ത കാര്യമാണ് രാഹുലിന്റെ ഓഫീസ് തകര്‍ത്തതിന് പിന്നിലുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിന് പല അജണ്ടകളുമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനെ സന്തോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോഴവര്‍ക്കുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. അതിനെല്ലാം വേണ്ടിയാകാം ഇത്തരത്തില്‍ ചെയ്തത്. നഗ്‌നമായ താണ്ഡവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി ഈ മാസം 30-ന് വയനാട്ടിലെത്തും. ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, തിയതികളില്‍ രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തിലുണ്ടാകും.ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലല്ല രാഹുലിന്റെ സന്ദര്‍ശനം. മുന്‍പേ തീരുമാനിച്ചത് പ്രകാരമാണ് സന്ദര്‍ശനം.
#rahulgandhi #congress #sfi #cpm #sfiattack #wayanad #rahulofficeattackwayanad #entertainmetnnews #cinemanews #nationalnews #pathramonlineupdates #pathramupdates #worldnews #malayalamnews #todaysnews #todaysupdates #pathramonline #pathramnews #pathramonline_newsportal #latestnews #keralanews #trending #newsupdates #keralanews #nationalnews #internationalnews #keralaupdates #india #kerala