മങ്കിപോക്സ് പടരുന്നു; ആഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോ​ഗ്യസംഘടന ആഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തിന്റെ പലഭാ​ഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോ​ഗം വിളിച്ചു ചേർക്കുന്നുണ്ട്.

strong>

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

സഞ്ജുവിന് സ്ഥിരതയില്ല; ഒന്നോ രണ്ടോ മത്സരങ്ങളിൽ തകർത്തടിക്കും, പിന്നെ അനക്കമുണ്ടാവില്ല

ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ 1285 മങ്കിപോക്സ് കേസുകളാണുള്ളത്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോം​ഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലും രോ​ഗം പടരുന്നുണ്ട്. രോ​ഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 72 മരണമാണ് ജൂൺ എട്ടുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോ​ഗ്യസംഘന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ​ഗബ്രിയേഷ്യസ് പറഞ്ഞു.

കോവി‍ഡിനോളം അപകടകാരിയല്ല മങ്കിപോക്സ് എങ്കിലും രോ​ഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതിൽ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിർത്തുക, ടെസ്റ്റുകൾ വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും വിദ​ഗ്ധർ പറയുന്നു.

Similar Articles

Comments

Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...