വി​ഗ്നേഷിനെ ഇനി പോലീസ് പൊക്കുമോ?; താരദമ്പതികൾ കേരളത്തിൽ

താരദമ്പതികളായ നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാ​ഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ അമ്മയെ കണ്ട് അനു​ഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്.

വിവാഹത്തിനു തൊട്ടു പിന്നാലെ വിവാദത്തിൽപ്പെട്ട്, നയൻതാരയും വി​ഗ്നേഷും

ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കറുത്ത വേഷത്തിലായിരുന്നു വി​ഗ്നേഷ് ശിവൻ. നയൻതാര ഓറഞ്ച് ചുരിദാറിലും. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.

Similar Articles

Comments

Advertismentspot_img

Most Popular