ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ നിർദേശം

വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തിൽ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയുൾപ്പെടെ ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.മാർക്ക് നിർദേശം.

മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങൾ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി. ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നൽ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, ഉദ്യോഗസ്ഥർ പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിർത്താതെപോവുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇനി ലൈസൻസ് മരവിപ്പിക്കും.

ഇപ്പോൾ ഈ നിയമലംഘനങ്ങൾക്കെല്ലാം പിഴയീടാക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. പിഴയടച്ച് വീണ്ടും ഇതേ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴയടയ്ക്കുന്നത് ഒരു പ്രശ്നമല്ലെന്ന മനോഭാവമുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ വിലയിരുത്തുന്നു.

Similar Articles

Comments

Advertismentspot_img

Most Popular