സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്; മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്വപ്ന

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കൊണ്ടുപോയത് പാലക്കാട് വിജിലൻസ് സംഘം. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് വിജിലൻസ് കൊണ്ടുപോയത് . ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും വിജിലൻസ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്വപ്ന ആരോപിച്ചു.സരിത്തിനെതിരെ യാതൊരു കേസുകളും നിലവിലില്ല. കൊണ്ടുപോകേണ്ടത് കുറ്റാരോപിതരായ ശിവശങ്കറിനെയും തന്നെയുമാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു. പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് സരിത്തിനെ തട്ടിക്കൊണ്ടു പോയത്. വന്നവര്‍ക്ക് യൂണിഫോമോ, ഐ.ഡി കാര്‍ഡോ ഇല്ലായിരുന്നെന്നും സ്വപ്‌ന വെളിപ്പെടുത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു അന്ന് കൂടിക്കാ്ച നടത്തിയിരുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി സി.സി ക്യാമറകള്‍ പരിശോധിച്ചു. വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് സരിത്തിന്റെ ഫ്‌ളാറ്റിലെത്തിയത്. മഫ്ത്തി സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് സ്വപ്‌നയുടെ ആരോപണം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് പി.സി ജോര്‍ജ്. സ്വപ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നും പി.സി ജോര്‍ജ് പ്രതികരിക്കുന്നു. സ്വപ്‌ന എഴുതിയ കത്ത് പുറത്തുവിട്ടാണ് പി.സി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്. സ്വപ്നയെ താന്‍ കണ്ടത് ഗൂഡാലോചനയ്ക്കല്ല. തനിക്കും കുടുംബത്തിനും ഭീഷണിയാണെന്നാണ് സ്വപ്‌ന പ്രതികരിക്കുന്നതെന്നും പി.സി ജോര്‍ജ് പ്രതികരിക്കുന്നത്.

KEY WORDS: sarith-missing gold smuggling case swapna suresh pinarayi vijayan

Similar Articles

Comments

Advertismentspot_img

Most Popular