ബാബു കഞ്ചാവിനടിമയോ..? വൈറല്‍ വീഡിയോക്ക് പിന്നാലെ അമ്മയുടെ പ്രതികരണം…

പാലക്കാട്ട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ച സംഭവം മലയാളികള്‍ മറന്നുകാണില്ല. രണ്ട് ദിവസത്തോളം കേരളം ഉറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ഇപ്പോഴിതാ വീണ്ടും ബാബുവിന്റെ മറ്റൊരു വിഡിയോ വൈറലാകുന്നു. എന്നാലിത് അത്ര പോസിറ്റീവല്ലെന്നു മാത്രം. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്.

്യൂ’എനിക്കു ചാകണം, ചാകണം’ എന്നു വിളിച്ചു പറയുന്നുണ്ട്. കൂട്ടുകാര്‍ തലയില്‍ വെള്ളം ഒഴിക്കുന്നുണ്ട്. അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നതും വിഡിയോയില്‍ കാണാം. ബാബു കഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഇതിന് മറുപടിയുമായി ബാബുവിന്റെ അമ്മ രംഗത്തെത്തി. വിഡിയോയില്‍ പറയുന്നതു പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നു അവര്‍ പറഞ്ഞു. അവന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാല്‍ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്‌നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് പോയത്.

എങ്ങാനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണോയെന്ന് ഭയന്ന് ഞാന്‍ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാന്‍ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലര്‍ വിഡിയോയില്‍ പകര്‍ത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സമൂഹമാധ്യമങ്ങളില്‍ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്‌നവുമല്ല. ബാബുവിന് കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെട്ടതെന്നും അമ്മ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular