ദിലീപ് ഫോണ്‍ മാറ്റിയത് ഡി.ഐ.ജി. വിളിച്ചതിനുശേഷം, സൈബര്‍ ആക്രമണ പരാതിയുമായി ബന്ധപ്പെടാണ് വിളിച്ചതെന്ന് ഡി.ഐ.ജി.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍, പ്രതി ദിലീപിനെ ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗരുഡിന്‍ ഫോണില്‍ വിളിച്ചതായി ആരോപണം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്കു പിന്നാലെയായിരുന്നു ഫോണ്‍ വിളി എന്നാണു വിവരം. എന്നാല്‍ മറ്റൊരാള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം സംബന്ധിച്ച പരാതി അറിയിക്കാനാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെ താന്‍ തിരിച്ച് വിളിച്ചിരുന്നെന്നും ഡിഐജി പ്രതികരിച്ചു.

ഡി.ഐ.ജി. ദിലീപിനെ വിളിച്ചത്, ജനുവരി എട്ടിനു രാത്രി 10.04 നാണ്. ഇരുവരും നാലു മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു. വാട്ട്‌സ്ആപ്പ് കോള്‍ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണത്തിനുശേഷമാണു ദിലീപ് ഫോണ്‍ മാറ്റിയത് എന്നാണ് ആരോപണം. ദിലീപ് അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിനു പിന്നാലെയായിരുന്നു ഡി.ഐ.ജിയുടെ വാട്‌സ്ആപ്പ് കോള്‍. അതിനടുത്ത ദിവസം, ജനുവരി ഒമ്പതിനു ദിലീപിനെയും സംഘത്തെയും പ്രതി ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഡി.ഐ.ജിയുടെ ഫോണ്‍ സംഭാഷണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...