ആദായ നികുതി സ്ലാബില്‍ മാറ്റമില്ല; ഇ പാസ്‌പോര്‍ട്ടും 5 ജിയും ഡിജിറ്റല്‍ റുപ്പിയും ഈ വര്‍ഷം

രാജ്യത്ത് ഇ- പാസ്‌പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്‌പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും.

ആഗോളതലത്തില്‍ ഇമിഗ്രേഷൻ പോസ്റ്റുകളിൽ കൂടുതല്‍ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്പോർട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം തന്നെ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാകും.

ഡിജിറ്റല്‍ റുപ്പീ

2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും.

ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇനിമുതല്‍ നികുതി; 30 ശതമാനം

രാജ്യത്ത് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇനി നികുതി അടയ്ക്കണം. 30 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ 30 ശതമാനമാണ് നികുതി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7