നടിയെ ആക്രമിച്ച കേസിലെ വിചാരണ ചർച്ച ചെയ്തു: നികേഷ് കുമാറിനെതിരേയും കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോ‌ർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.
കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന് ചാനൽ ചർച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഐ.പി.സി സെക്ഷൻ 228 A (3) പ്രകാരമാണ് കേസ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.

സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ള്‍ സു​നി സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം. ന​ട​ന്‍ ദി​ലീ​പി​നെ കാ​ണാ​നെ​ത്തി​യ​പ്പോ​ള്‍, സു​നി​ല്‍ കു​മാ​റി​നൊ​പ്പം കാ​റി​ല്‍ യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നും ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ സു​നി​ല്‍ കു​മാ​റി​നു പ​ണം ന​ല്‍​കി​യ​തു ക​ണ്ടി​ട്ടു​ണ്ടെ​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ബാ​ല​ച​ന്ദ്ര കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ ക​ണ്ട​ത​ട​ക്ക​മു​ള്ള കാ​ര്യം പ​ള്‍​സ​ര്‍ സു​നി സ​മ്മ​തി​ച്ച​താ​യി വി​വ​ര​മു​ണ്ട്. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഔ​ദ്യോ​ഗി​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്കു ത​യാ​റാ​യി​ട്ടി​ല്ല.

പെണ്ണുകാണല്‍ മണിക്കൂറുകള്‍ നീണ്ടു, അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍;സംഭവം നാദാപുരത്ത്

നേ​ര​ത്തെ ര​ണ്ടു​ത​വ​ണ പ​ള്‍​സ​ര്‍ സു​നി​യെ ജ​യി​ലി​ലെ​ത്തി ക​ണ്ട​ശേ​ഷം മാ​താ​വ് ശോ​ഭ​ന സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞി​ട്ടാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നു സു​നി പ​റ​ഞ്ഞ​താ​യും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.

ഇ​തോ​ടൊ​പ്പം ചി​ല കാ​ര്യ​ങ്ങ​ള്‍ സു​നി​ക്ക് പ​റ​യാ​നു​ണ്ടെ​ന്നും സു​നി​ത​ന്നെ എ​ല്ലാം തു​റ​ന്നു​പ​റ​യു​മെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ലും സം​ഘം വ്യ​ക്ത​ത തേ​ടി. സം​വി​ധാ​യ​ക​രാ​യ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍, ബൈ​ജു കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​രി​ല്‍​നി​ന്നും ക്രൈം​ബ്രാ​ഞ്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ക്രൈം​ബ്രാ​ഞ്ചിനു നേ​ര​ത്തേ കൈ​മാ​റി​യ ശ​ബ്ദ​സാ​മ്പി​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള സ്ഥി​രീ​ക​ര​ണ​മാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​റി​ല്‍​നിന്നു തേ​ടി​യ​ത്. ദി​ലീ​പി​നു ജാ​മ്യം ല​ഭി​ക്കാ​ന്‍ ഉ​ന്ന​ത​ന്‍റെ മ​ക​ന്‍ ഒ​രു സം​വി​ധാ​യ​ക​നോ​ടു പ​ത്ത് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെന്നു ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബൈ​ജു കൊ​ട്ടാ​ര​ക്ക​യെ ക്രൈം​ബ്രാ​ഞ്ച് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Similar Articles

Comments

Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...