ഒമിക്രോൺ ഇന്ത്യയിലും എത്തി; 2 കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി∙ ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.
കർണാടകയിൽനിന്നുള്ള രണ്ടു പുരുഷന്മാരിലാണ്
കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.

വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്.

ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു.

66 ഉം,46 ഉം വയസ്സുള്ള രണ്ട് പുരുഷന്മാർക്ക് ആണ് രോഗം കണ്ടെത്തിയത്.

പരിശോധന കൂട്ടാൻ കേന്ദ്ര നിർദ്ദേശം

ഇവരുമായി സമ്പർക്കത്തിൽ ഉള്ളവരെല്ലാം നിരീക്ഷണത്തിൽ ആണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7