ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈ താനെയില്‍ നിന്നെത്തിയ വ്യക്തിക്കു കോവിഡ് പോസിറ്റീവ് ആയതോടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്തോടെ ഏവരും ജാഗ്രത പാലിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജാഗ്രത കൈവിടരുതെന്നു ആവര്‍ത്തിച്ചു പ്രധാനമന്ത്രി. ഈ നേരത്താണ് ദക്ഷിണാഫ്രിക്കയില്‍ നിന്നു മുംബൈയിലെത്തിയ 32 കാരനു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്.
ഡല്‍ഹി സര്‍ക്കാര്‍ ദുരന്തനിവാരവണ അതോറിറ്റി യോഗം വൈകിട്ട് ചേരും. യോഗില്‍ വ്യാമായന മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തേക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ഇ നിന്നുളള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കു ഇടയാക്കുമെന്നു ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു