കത്രീനയുടെ കവിളുകള്‍ പോലെവേണം റോഡുകള്‍ നിര്‍മിക്കാന്‍; വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍മന്ത്രി

ജയ്പുര്‍: വിവാദ പ്രസ്താവനയില്‍ കുരുങ്ങി രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര സിങ് ഗൂഢ. കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകള്‍ നിര്‍മിക്കാനെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയതാണ് രാജേന്ദ്ര സിങ്ങിന് വിനയായത്. പൊതുയോഗത്തിനിടെ മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ ഇതിനോടകം വലിയതോതില്‍ പ്രചരിച്ചു കഴിഞ്ഞു.

സ്വന്തം മണ്ഡലമായ ഉദയപുര്‍വാടിയില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു രാജേന്ദ്ര സിങ്ങിന്റെ വിവാദപരാമര്‍ശം. പ്രദേശത്തെ റോഡുകള്‍ നന്നാക്കണമെന്ന് ഗ്രാമവാസികളില്‍ ചിലര്‍ രാജേന്ദ്ര സിങ്ങിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ്, യോഗത്തില്‍ പങ്കെടുക്കാനെത്തിയ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ക്ക് വിചിത്രനിര്‍ദേശം മന്ത്രി നല്‍കിയത്. ‘എന്റെ മണ്ഡലത്തില്‍, റോഡുകള്‍ നിര്‍മിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെയാകണം’, എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

മന്ത്രിയുടെ വാക്കുകള്‍ ആളുകള്‍ ആരവത്തോടെ സ്വീകരിച്ചതിന് പിന്നാലെ, മന്ത്രി പരാമര്‍ശം ആവര്‍ത്തിക്കുന്നുമുണ്ട്. ഇതാദ്യമായല്ല റോഡുകളെ നടിമാരുടെ കവിളുകളുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ നേതാക്കള്‍ പരാമര്‍ശം നടത്തുന്നത്. 2005-ല്‍ ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവും സമാന പ്രസ്താവന നടത്തിയിരുന്നു. ബിഹാറിലെ റോഡുകള്‍ നടി ഹേമ മാലിനിയുടെ കവിളുകളോളം മിനുസമുള്ളതാക്കുമെന്നായിരുന്നു ലാലുവിന്റെ വാക്കുകള്‍.

Similar Articles

Comments

Advertisment

Most Popular

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന്...

ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ്...

സമൂഹമാധ്യമ ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് പ്രദർശിപ്പിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം...