ഫേസ്ബുക്ക് കമ്പനി പേര് മാറ്റി; ഇനി മെറ്റ

കാലിഫോര്‍ണിയ: പ്രമുഖ സാമൂഹികമാധ്യമ സ്‌ഥാപനമായ ഫെയ്‌സ്ബുക്ക്‌ ഇനി മുതല്‍ മെറ്റ എന്നറിയപ്പെടും. ഫെയ്‌സ്ബുക്ക്‌ മെറ്റയായെങ്കിലും കമ്പനിയുടെ കീഴില്‍വരുന്ന ആപ്ലിക്കേഷനുകളുടെ പേര്‌ മാറില്ല. ഇന്‍സ്‌റ്റഗ്രാമും വാട്ട്‌സ് ആപ്പും ഇനി മെറ്റയുടെ കീഴിലായിരിക്കും.

ഇന്നലെ നടന്ന ഫേസ്‌ബുക്ക്‌ കണക്‌ടില്‍ സി.ഇ.ഒ മാര്‍ക്‌ സക്കര്‍ബര്‍ഗ്‌ ആണ്‌ പേരുമാറ്റം പ്രഖ്യാപിച്ചത്‌. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഫേസ്‌ബുക്ക്‌ എന്ന പേര്‌ പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ്‌ പേര്‌മാറ്റമെന്നും ഇപ്പോള്‍ കമ്പനിയുടെ പേര്‌ ഒരു ഉത്‌പന്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നും സക്കര്‍ബര്‍ഗ്‌ പറഞ്ഞു.

സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ്‌ തങ്ങളുടേത്‌. ഒത്തൊരുമിച്ച്‌ ജനങ്ങളെ നമുക്ക്‌ സാങ്കേതികതയുടെ മധ്യേ നിര്‍ത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്‌ടിക്കാം. പിന്നിട്ട നാളുകളില്‍ നാം ഏറെ കാര്യങ്ങള്‍ പഠിച്ചു. ഈ പഠിച്ചതെല്ലാം ഉപയോഗിച്ച്‌ അടുത്ത അധ്യായം രചിക്കേണ്ട സമയമാണിതെന്നും സക്കര്‍ബര്‍ഗ്‌ ഡെവലപ്പര്‍മാരുടെ യോഗത്തില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular