‘സിവയ്‌ക്കായി ആ മത്സരം ജയിക്കണമായിരുന്നു’: കൈകൾ കൂപ്പി പ്രാർഥിക്കുന്ന സിവക്കുട്ടിയുടെ ചിത്രം വൈറൽ

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ഡൽഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ 2021 പോരാട്ടത്തിൽ സിവക്കുട്ടിയായിരുന്നു താരം. സിഎസ്‌കെ ക്യാപ്റ്റൻ എം.എസ് ധോണിയുടെ മകൾ സിവ സ്റ്റേഡിയത്തിലെ സന്ദർശക ഗാലറിയിൽ കൈകൾ കൂപ്പി, തല കുനിച്ച്, കണ്ണുകൾ അടച്ച് പ്രാർഥിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ സാക്ഷിയുടെ മടിയിലിരുന്നാണ് സിവക്കുട്ടിയുടെ ക്യൂട്ട് പ്രാർഥന. മത്സരത്തിൽ സിഎസ്‌കെ തോറ്റെങ്കിലും അഞ്ച് വയസ്സുകാരി സിവക്കുട്ടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു.

സിവയുടെ ചിത്രങ്ങൾ പങ്കുവച്ച് നിരവധി നിരവധിപ്പേരാണ് പ്രതികരണങ്ങൾ ട്വീറ്റ് ചെയ്തത്. ‘സി‌എസ്‌കെ കുറഞ്ഞപക്ഷം സിവയ്‌ക്കായി മത്സരത്തിൽ വിജയിക്കണമായിരുന്നു’ എന്നാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടത് .‘കുഞ്ഞു റാണി സി‌എസ്‌കെയ്‌ക്കായി കടുത്ത പ്രാർഥനയിൽ, വളരെ മനോഹരം’ എന്നാണ് മറ്റൊരു കമന്റ്,

കഴിഞ്ഞ ദിസവം ഷാർജയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്–സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 2021 പോരാട്ടത്തിലും സിവക്കുട്ടിയായിരുന്നു ശ്രദ്ധാകേന്ദ്രം. അച്ഛൻ ബാറ്റ് ചെയ്യുമ്പോൾ വിസിലടിച്ച് പ്രോത്സാഹനവുമായി സിവയുണ്ടായിരുന്നു. ഗ്രൗണ്ടിൽ ധോണിയുടെ തകർപ്പൻ പ്രകടനം നടക്കുമ്പോൾ വലിയ സ്‌ക്രീനിൽ പലതവണയാണ് സിവയെ കാണിച്ചത് ആവേശത്തിൽ വിസിൽ അടിക്കുന്ന സിവയ്‌ക്കൊപ്പം അമ്മ സാക്ഷിയും ഉണ്ടായിരുന്നു. സിവയുടെ ഈ ചിത്രവും സമൂഹമാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

ധോണിയെപ്പോലെ തന്നെ ആരാധകരുടെ പ്രിയ താരമാണ് മകളും. സിവയുടെ കുട്ടിക്കുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട് മലയാളത്തിൽ പാട്ടുപാടിയും അച്ഛനെ ഡാൻസ് പഠിപ്പിച്ചും കുറുമ്പുകാട്ടിയുമെല്ലാം സിവയുടെ വിഡിയോ എത്താറുണ്ട്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7