ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീകൾ

ഫോർബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീ സംരംഭകരും. സാവിത്രി ജിൻഡലാണ് ലിസ്റ്റിൽ ഇടംനേടിയ ഏറ്റവും സമ്പന്നയായ വനിത. 13.46 ലക്ഷം കോടി രൂപയാണ് ഒപി ജിൻഡൽ ഗ്രൂപ്പ് ഉടമയായ സാവിത്രിയുടെ ആസ്തി. കഴിഞ്ഞ വർഷം 9.72 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ ഒറ്റ വർഷം കൊണ്ടാണ് ആസ്തി 13.46 ലക്ഷം കോടിയിലെത്തിച്ചത്.

നൂറ് പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 7-ാം സ്ഥാനത്താണ് 76 കാരിയായ സാവിത്രി ജിൻഡൽ. വനിതകളിൽ രണ്ടാം സ്ഥാനം വിനോദ് റായ് ഗുപ്തയ്ക്കാണ്. ഹാവൽസ് ഇന്ത്യ ഉടമയായ വിനോദ് റായ് 24-ാം സ്ഥാനത്താണ്. 7.9 ബില്യണാണ് 76 കാരിയായ വിനോദ് റായ് ഗുപ്തയുടെ ആസ്ഥി. 43 കാരിയായ ലീന തിവാരിക്കാണ് വനിതകളിൽ മൂന്നാം സ്ഥാനം. 44 ബില്യൺ (3.29 ലക്ഷം കോടി രൂപ) ആസ്തിയുമായി 43-ാം സ്ഥാനത്താണ് യുഎസ്‌വി ഫാർമസ്യൂട്ടിക്കൽസ് ഉടമയായ ഇവർ.

നാലാം സ്ഥാനത്ത് ബൈജൂസ് കോഫൗണ്ടർ ദിവ്യ ഗോകുൽനാഥാണ്. 35 കാരിയായ ദിവ്യയുടെ ആസ്തി 3.02 ലക്ഷം കോടി രൂപയാണ്. ബിയോകോണിന്റെ കിരൺ മജുംദാറാണ് അഞ്ചാം സ്ഥാനത്ത്. 68 കാരിയായി ഇവർ 53-ാം സ്ഥാനത്താണ്. 3.43 ലക്ഷം കോടി രൂപയാണ് ആസ്തി. ട്രാക്ടേഴ്‌സ് ആന്റ് ഫാം എക്വിപ്െന്റ് ലിമിറ്റഡ് ഉടമ മല്ലിക ശ്രീനിവാസനാണ് ആറാം സ്ഥാനത്ത്. 2.89 ബില്യൺ (2.16 ലക്ഷം കോടി രൂപ) ആണ് ആസ്തി. പട്ടികയിൽ 73-ാം സ്ഥാനത്താണ് മല്ലിക.

എല്ലാ വർഷവും ഫോർബ്‌സ് ഇന്ത്യ ധനികരുടെ പട്ടിക പുറത്ത് വിടും. ഈ വർഷത്തെ പട്ടികയിൽ ആദ്യ സ്ഥാനം 64 കാരനായ മുകേഷ് അംബാനിക്കാണ്. 14 വർഷം തുടർച്ചയായി മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനം കൈയടിക്കിവച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular