പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണം- കേരളത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം എന്ന് സുപ്രീം കോടതി. കോവിഡ് അനാഥമാക്കിയ 399 വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകളില്‍ പടിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണം എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ വിദ്യാര്‍ത്ഥികളുടെ വിശദശാംശങ്ങള്‍ ബാല്‍ സ്വരാജ് വെബ്സൈറ്റില്‍ പതിനഞ്ച് ദിവസത്തിനകം അപ്ലോഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അപ്ലോഡ് ചെയ്ത വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രതിഭലിക്കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ജി പ്രകാശ് കോടതിയെ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular