അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്, പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

മമ്മൂട്ടിക്ക് പദ്മഭൂഷന്‍ കിട്ടാത്തതിന്റെ കാരണം അദദ്ദേഹത്തിന്‍രെ രാഷ്ട്രീയ നിലപാടുകളാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.

‘മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്.അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?’ എന്നാണ് ശ്രീജിത്തിന്റെ പരിഹാസം.

അതേസമയം ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ്. 1998ല്‍ രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular