കേരളത്തിലെ കോവിഡ് വ്യാപനം അതിര്‍ത്തികളില്‍ പരിശോധന തുടങ്ങി

തിരുവന്തപുരം : കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത്‌ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകവും തമിഴ്‌നാടും. വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് പരിശോധന തുടങ്ങി. അതിര്‍ത്തി കടക്കുന്നവരുടെ ഇ പാസാണ് പരിശോധിക്കുന്നത്.

72 മണിക്കൂറിനുള്ളിലുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ പരിശോധനയില്ല. ഈ മാസം അഞ്ചുമുതലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക. രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവുലഭിക്കും.

കാസര്‍ഗോഡ് അതിര്‍ത്തിയില്‍ കര്‍ണാടകവും പരിശോധന തുടങ്ങിയിട്ടുണ്ട്. കര്‍ണാടകത്തിലേക്ക് കടക്കാന്‍ 72 മണിക്കൂറിനുള്ളിലുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ടുതവണ വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവുണ്ടാകില്ല.

നിബന്ധനകള്‍ കടുപ്പിച്ചതോടെ അന്തര്‍ സംസ്ഥാന ബസ്സുകളുടെ സര്‍വീസ് പ്രതിസന്ധിയിലായി. കേരളത്തില്‍ നിന്നുള്ള ബസ്സുകള്‍ ഒരാഴ്ചത്തേക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് വന്നതോടെ കാസര്‍ക്കോട്ടുനിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തി. മംഗളൂരു, സുള്ള്യ, പുത്തൂര്‍, എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്. മംഗളൂരുവില്‍ നിന്നും കാസര്‍ക്കോട്ടേക്കുള്ള ബസ്സുകളും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

ആലപ്പുഴയില്‍ നിന്നുള്ള കൊല്ലൂര്‍ മൂകാംബിക സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. അതേസമയം കാസര്‍ക്കോട്ടു നിന്നും മംഗളൂരുവിലേക്കുള്ള 23 ബസ്സുകളും ഇന്ന് സര്‍വീസ് നടത്തും, രാവിലെ 5.30 മുതല്‍ രാത്രി എട്ടുമണിവരെയാണ് സര്‍വീസ്. മംഗളൂരുവിലേക്കുള്ള യാത്രക്കാരെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ കടത്തിവിടൂ

Similar Articles

Comments

Advertismentspot_img

Most Popular