സ്‌കൂള്‍, കോളജ് പഠനം സാധാരണ രീതിയില്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി

ന്യൂഡല്‍ഹി : സ്‌കൂള്‍, കോളജ് പഠനം സാധാരണ രീതിയില്‍ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍. കോവിഡ് കേസുകള്‍ വളരെ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. രാജ്യത്ത് ഇനി സ്‌കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ആരംഭിക്കുന്നതാകും ഉചിതമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച സംസ്ഥാനങ്ങള്‍ പോലും പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ചെറിയ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ മാതാപിതാക്കള്‍ തല്‍ക്കാലം തയറാകില്ലെന്നാണു നിരീക്ഷണം.

ഓണ്‍ലൈന്‍ പഠനരീതിയിലെ പോരായ്മകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണു സ്ഥാപനങ്ങള്‍ തുറക്കുന്നതിനു തടസ്സമായി പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റ് വേണ്ടവിധം ലഭിക്കാത്തതുമൂലം 40% കുട്ടികള്‍ക്കു മാത്രമാണു ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമാകാന്‍ കഴിയുന്നതെന്നു ഒഡീഷ സര്‍ക്കാര്‍ പറയുന്നു.

മഹാരാഷ്ട്ര: കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങളില്‍ 812 വരെ ക്ലാസുകള്‍ 15ന് തുറന്നു. ഇതിനു മുന്‍പ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്‌സീന്‍ ലഭ്യമാക്കി.

കര്‍ണാടക: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 26ന് തുറക്കും. ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോളജുകളിലെത്താം. സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ല.

ഗുജറാത്ത്: 12ാം ക്ലാസും കോളജുകളും സാങ്കേതിക സ്ഥാപനങ്ങളും 50% വിദ്യാര്‍ഥികളുമായി 15ന് ആരംഭിച്ചു.

ബിഹാര്‍: 9 12 ക്ലാസുകള്‍ 50% വിദ്യാര്‍ഥികളുമായി ജൂലൈ 6 നു തുറന്നു. കോളജുകള്‍ 12നു തുറന്നു. ഓഫ്‌ലൈന്‍ ക്ലാസുകളും തുടരുന്നു.

പഞ്ചാബ്: പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനത്തിലെത്തിയ പഞ്ചാബില്‍ 10,11,12 ക്ലാസുകള്‍ 26ന് ആരംഭിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാക്‌സീന്‍ സ്വീകരിച്ച അധ്യാപകരും ജീവനക്കാരും ഹാജരാകണം. വിദ്യാര്‍ഥികള്‍ക്കെത്താം. ഓണ്‍ലൈന്‍ ക്ലാസ് തുടരും.

ഛത്തീസ്ഗഡ്: 10,12 ക്ലാസുകള്‍ ഓഗസ്റ്റ് 2 ന് തുറക്കും. 50% കുട്ടികള്‍ക്ക് ക്ലാസിലെത്താം. കോളജുകളും ഘട്ടംഘട്ടമായി തുറക്കും.

ഹരിയാന: 9 12 ക്ലാസുകള്‍ 16ന് ആരംഭിച്ചു. 6 8 ക്ലാസുകള്‍ 23ന് ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

ഒഡീഷ: 10, 12 ക്ലാസുകള്‍ 26 മുതല്‍ സാധാരണ നിലയില്‍ ആരംഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular