ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്‌​ച

ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്‌​ച ന​ട​ക്കും.

ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ല​ളി​ത​മാ​യി​ട്ടാ​കും ന​ട​ത്തു​ക​യെ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

234 അം​ഗ സ​ഭ​യി​ൽ ഡി​എം​കെ​യ്ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ട്. ക​രു​ണാ​നി​ധി​യു​ടെ വേ​ർ​പാ​ടി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തോ​ടെ ഡി​എം​കെ​യി​ൽ നേ​തൃ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന വി​മ​ർ​ശ​ക​രു​ടെ വാ​ദം ത​ള്ളി​യാ​ണ് സ്റ്റാ​ലി​ൻ പാ​ർ​ട്ടി​യെ വ​ൻ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

കോ​ൺ​ഗ്ര​സ്, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, എം​ഡി​എം​കെ, വി​സി​കെ തു​ട​ങ്ങി​യ സ​ഖ്യ​ക​ക്ഷി​ക​ളും ഡി​എം​കെ പ​ക്ഷ​ത്തു​ണ്ടാ​യി​രു​ന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7