ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

ലൈവ് റിപ്പോർട്ടിങ്ങിനിടെ തൊട്ടുപിന്നിൽ അപകടം നടന്നാൽ എന്തു ചെയ്യണം? അപകടം അവഗണിച്ച് സ്വന്തം ജോലി തുടരുമോ. അതോ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമോ? ജോലിക്കിടെ കൺ മുന്നിൽ അപകടമുണ്ടായപ്പോൾ മറ്റൊന്നും നോക്കാതെ ഓടിയെത്തിയ മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.

റിപ്പോർട്ടർ ചാനൽ വയനാട് റിപ്പോർട്ടർ ആയ അനഘ റീജ ഭരതൻ ആണ് ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പരസ്യപ്രചരണത്തിന്റെ അവസാനദിവസം ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അനഘയുടെ പിന്നിൽ വാഹനാപകടമുണ്ടായത്.

അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ പുറകിൽ  ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അനഘ അവതാരകയോട് ഇവിടെ ഒരു അപകടം നടന്നുവെന്നും ക്യാമറ അങ്ങോട്ട് തിരിക്കുന്നതും കാണാം. പിന്നീട് കാണുന്നത് അപകടം നടന്നയിടത്തേക്ക് ഓടിപ്പോകുന്ന അനഘയെയാണ്. ഇത്രയുമാണ് വീഡിയോയിൽ ഉള്ളത്.

റിപ്പോർട്ടിങ്ങിനേക്കാൾ വലുത് മനുഷ്യസ്നേഹമാണെന്നും അപകടം നടന്നത് കണ്ടിട്ടും റിപ്പോർട്ടിങ് തുടരാതെ ഓടിയെത്തിയ അനഘയുടെ മനുഷ്യത്വത്തെയാണ് സോഷ്യൽമീഡിയ അഭിനന്ദിക്കുന്നത്. ലൈവിനിടയിൽ ക്ഷമ പറഞ്ഞ് ഓടിപ്പോകുന്ന അനഘയുടെ വീഡിയോ ഇതിനകം വൈറലാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേർ അനഘയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന്...

ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ്...

സമൂഹമാധ്യമ ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് പ്രദർശിപ്പിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം...