ആ വണ്ടി മഞ്ജു വാര്യരുടെ ആല്ല.. ഉടമയെ കണ്ടെത്തി

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും സണ്ണിവെയ്‌നുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസറിന്‍ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചത്. ടീസറുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട പോസ്റ്ററില്‍ കെ എല്‍ 01 എ ഇ 1638 രജിസ്‌ട്രേഷനിലുള്ള ടിവിഎസ് ജ്യൂപിറ്ററില്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിച്ച് ഇരിക്കുന്ന മഞ്ജുവിനെ കാണാന്‍ സാധിയ്ക്കും.

സോഷ്യല്‍ മീഡിയയിലെ ചിലര്‍ പോസ്റ്ററില്‍ കാണുന്ന ഈ വണ്ടിയ്ക്ക് പിന്നാലെയായിരുന്നു. അവസാനം ഈ വണ്ടി ഏതെന്നും അവര്‍ കണ്ടെത്തി. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്‌കൂട്ടറിന്റേതല്ല മറിച്ച് ഹ്യുണ്ടായി കമ്പനിയുടെ സാന്‍ട്രോ കാറിന്റേതാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം, കഴക്കൂട്ടം എസ് ആര്‍ടിഒയുടെ കീഴിലാണ് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. എംപരിവാഹന്‍ ആപ്പില്‍ വാഹനത്തിന്റെ നമ്പര്‍ സെര്‍ച്ച് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. സാധാരണയായി സിനിമകളില്‍ ഫോണ്‍ നമ്പര്‍, വാഹനത്തിന്റെ നമ്പര്‍ എന്നിവ നല്‍കുമ്പോള്‍ വ്യാജ നമ്പറുകളാണ് നല്‍കാറുള്ളത്.

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്‌നോഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് ചതുര്‍മുഖം. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവര്‍ക്കൊപ്പം ശക്തമായ താരനിരയാണ് ചതുര്‍മുഖത്തില്‍ അണി നിരക്കുന്നത്. ചതുര്‍മുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് എറണാകുളത്ത് വച്ച് നടന്ന പ്രസ് മീറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...