ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം കുറഞ്ഞു …ഫിറ്റ്‌നസ്സ് ആവശ്യകതയെക്കുറിച്ച് സമീറ റെഡ്ഡി

ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറ ശ്രദ്ധേയായത് തമിഴ് സിനിമകളിലൂടെയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവര്‍ക്ക് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിക്കൊടുത്തത്. വിവാഹത്തോടെ സിനിമാ ലോകത്തോട് സമീറ താല്‍കാലികമായി വിട പറഞ്ഞു. ഇപ്പോള്‍ താരം തന്റെ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.

ഫിറ്റ്‌നസ്സ് ശീലങ്ങള്‍ മുടങ്ങാതെ നോക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തന്റെ ആരാധകരോട് പങ്കുവെയ്ക്കുന്ന ഒരു വീഡിയോയുമാണ് സമീറ എത്തിയത്. രണ്ട് മക്കളുടെ അമ്മയും നാല്‍പ്പത്തിരണ്ടുകാരിയുമായ താരം ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം കുറച്ചതിനെ പറ്റിയാണ് പറയുന്നത്. ‘ ഒരു മാസം കൊണ്ട് രണ്ട് കിലോ കുറയ്ക്കണം, അതിനുള്ള ശ്രമങ്ങളില്‍ തുടരണം, 92 കിലോയില്‍ നിന്ന് 89.9 കിലോയായിരിക്കുന്നു. ഒരു മാസം കൊണ്ട് ടാര്‍ജറ്റ് കൈവരിച്ചിരിക്കുന്നു.’ എന്ന് കുറിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്.

” എപ്പോള്‍ ക്ഷീണം തോന്നിയാലും മനസ്സിന് വിഷമം തോന്നിയാലും അങ്ങനെ വികാരങ്ങള്‍ക്കനുസരിച്ച് ഭക്ഷണം വാരി വലിച്ചു കഴിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ നല്ല ഭക്ഷണ ശീലങ്ങളില്‍ തുടരേണ്ടത് ഇനി ആവശ്യമാണ്. കഴിഞ്ഞ മാസം മുതല്‍ ഫിറ്റ്‌നസ്സ് ഫ്രൈഡേ ഞാന്‍ ശീലമാക്കാന്‍ തീരുമാനിച്ചു. ഈ ട്രാക്കില്‍ പോകാന്‍ എനിക്കൊരു പ്രചോദനം ആവശ്യമാണ്. അതിന് വേണ്ടിയാണ് ഈ ശ്രമങ്ങള്‍. എല്ലാ വെള്ളിയാഴ്ചയും ഇനി ഞാന്‍ എന്റെ ഭാരം എത്രയാണെന്ന് നിങ്ങളോട് പറയും. നമുക്ക് ഒന്നിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കാം.” താരം കുറിക്കുന്നു.

‘ശരീരഭാരം കുറയ്ക്കാന്‍ നമുക്കെല്ലാം കഴിയും, നമ്മുടേതായ വഴികളിലൂടെ. ആദ്യമാസം ഉറച്ച തീരുമാനവും അതിനായുള്ള ശ്രമങ്ങളുമാണ് വേണ്ടത്.’ ഭാരം കുറഞ്ഞതിനെ പറ്റി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും സമീറ കുറിച്ചു.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...