26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി; 5 വയസുകാരിയെ പീഡിപ്പിച്ച 21കാരന് വധശിക്ഷ

അഞ്ചുവയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച് രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതി. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതിയുടെ അതിവേഗം നടപടി. വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെയാണ് കഴിഞ്ഞ മാസം 19–ാം തീയതി 21കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തത്.

ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഇക്കാര്യം ഉടൻ തന്നെ കുഞ്ഞിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാർ വന്ന് സ്ഥലത്ത് വന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പരുക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.

ഒൻപത് ദിവസത്തിനുള്ളിൽ കൃത്യമായ തെളിവുകളോടെ പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 40 സാക്ഷികളെയും 250 രേഖകളും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദീവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7