എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടരും അടി തുടങ്ങിയതോടെ എംഎൽഎ ഓടി രക്ഷപ്പെട്ടു.

തൃക്കാക്കര വെസ്റ്റ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കെ എം മൻസൂർ (30), വൈസ് പ്രസിഡന്റ്‌ മുഹമ്മദ് റസൽ (27), കെഎസ്‌യു തൃക്കാക്കര മണ്ഡലം പ്രസിഡന്റ്‌ പി എൻ നവാസ് (23) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഗുരുതരമായി പരിക്കറ്റ മുഹമ്മദ് റസലിനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. മൻസൂർ, നവാസ് എന്നിവർ തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിലാണ്. മൻസൂറിന്റെ മൂക്കിനാണ്‌ ഇടികിട്ടിയത്‌. നവാസിന്റെ പുറത്ത് ഇടിയേറ്റ പാടുകളുമുണ്ട്.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...