അയോധ്യയിലെ രാമക്ഷേത്രത്തിൽ വാക്കുപാലിച്ചത് പോലെ ശബരിമലയിലും ബിജെപി നീതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടും. ഇതിനായി ഏതറ്റംവരെയും പോകാൻ തയാറാണ്. രാമക്ഷേത്രത്തിൽ വാക്കുപാലിച്ചത് പോലെ ഇതും പാലിക്കുമെന്നും സ്മൃതി പറഞ്ഞു. പിഎസ്സി സിപിഎമ്മിന്റെ പാർട്ടി സർവീസ് കമ്മീഷനായി മാറിയെന്നും സ്മൃതി വിമർശനം നടത്തി.