മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കും

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കും. അടുത്ത ദിവസം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വാക്സീൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

രാജ്യത്ത് ഇന്ന് ആരംഭിച്ച രണ്ടാം ഘട്ട വാക്സീൻ വിതരണം പുരോഗമിക്കുകയാണ്. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവരുടെയും കൊവിഡ് വാക്സിനേഷൻ തുടങ്ങി. പത്തു കോടിയിലധികം പേർക്ക് കൊവിഡ് വാക്സീൻ നല്കുന്നതിനുള്ള നടപടികൾക്കാണ് രണ്ടാം ഘടത്തിലൂടെ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി എയിംസിലെത്തി വാക്സിൻ സ്വീകരിച്ചു.

സംസ്ഥാനത്ത് സ്വയം രജിസ്റ്റർ ചെയ്യാൻ ആകാത്തവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ അവിടെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മേഖലയിൽ സൗജന്യമായി നൽകുന്ന വാക്സീന് സ്വകാര്യ ആശുപത്രികളിൽ 250 രൂപ നൽകണം.

Similar Articles

Comments

Advertismentspot_img

Most Popular