ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു.
21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍.
കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 2021 ഫെബ്രുവരി 26 ന് രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 2,78,915 സെഷനുകളിലായി 1,34,72,643 ഗുണഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിച്ചു. 66,21,418 ആരോഗ്യപ്രവര്‍ത്തകര്‍ ( ആദ്യ ഡോസ് ) 20,32,994 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്), 48,18,231 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ) എന്നിവര്‍ ഉള്‍പ്പെടുന്നു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയതിനുശേഷം ഉള്ളവര്‍ക്കുള്ള രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്.
വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 41-ാമത് ദിവസം ( ഫെബ്രുവരി 25, 2021) 14,600 സെഷനുകളിലായി 8,01,480 ഗുണഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഇതില്‍ 3,84,834 പേര്‍ ആദ്യം ഡോസും 4,16,646 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ആകെ 1,34,72,643 വാക്‌സിന്‍ ഡോസുകളില്‍,1,14,39,649 ( ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍ ) പേര്‍ ആദ്യ ഡോസും,20,32,994 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
9 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ 60 ശതമാനത്തിനും വാക്‌സിന്‍ നല്‍കി. അരുണാചല്‍ പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, തെലുങ്കാന, ലഡാക്ക്, ചണ്ഡിഗഡ്,നാഗാലാന്‍ഡ്, പഞ്ചാബ്,പുതുച്ചേരി എന്നിവയാണവ.
13 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മുന്നണിപ്പോരാളികളില്‍ 40 ശതമാനത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ചണ്ഡിഗഡ്, നാഗാലാന്‍ഡ്, തെലങ്കാന, മിസോറം, പഞ്ചാബ്, ഗോവ, അരുണാചല്‍ പ്രദേശ്, തമിഴ്‌നാട്, മണിപ്പൂര്‍, ആസാം, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ്, മേഘാലയ, പുതുച്ചേരി എന്നിവയാണവ.
ഇന്ത്യയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1,55,986 ആയി. ഇത് ആകെ രോഗികളുടെ 1.41 ശതമാനമാണ്.
21 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികളുണ്ട്.
ജമ്മു കാശ്മീര്‍(820), ആന്ധ്ര പ്രദേശ് (611), ഒഡിഷ(609), ഗോവ (531), ഉത്തരാഖണ്ഡ് (491), ബീഹാര്‍ (478), ജാര്‍ഖണ്ഡ് (467 ),ചണ്ഡീഗഡ് (279), ഹിമാചല്‍പ്രദേശ് (244), പുതുച്ചേരി(196), ലക്ഷദ്വീപ് (86 ), ലഡാക്ക് (56), സിക്കിം (43 ),മണിപ്പൂര്‍ (40), ത്രിപുര (32 ),മിസോറാം (27), മേഘാലയ(20), നാഗാലാന്‍ഡ് (13), ദാമന്‍& ദിയു, ദാദ്ര &നഗര്‍ ഹവേലി (5 ),അരുണാചല്‍പ്രദേശ് (3), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് (2).
20 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍, ആന്ധ്ര പ്രദേശ്, ജാര്‍ഖണ്ഡ്, ചണ്ഡീഗഡ്, ഹിമാചല്‍പ്രദേശ്, ആസാം, ലഡാക്ക്, ത്രിപുര, മിസോറം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, ദാമന്‍ &ദിയു, ദാദ്ര &നഗര്‍ ഹവേലി, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപ്.
കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു (4902). കേരളത്തിലാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം കൂടുതല്‍.
ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 1,07,50,680 ആയി 97.17% ആണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറില്‍ 12,179 പേര്‍ രോഗമുക്തരായി. പുതുതായി രോഗമുക്തരായവരില്‍ 85.34% വും ആറ് സംസ്ഥാനങ്ങളില്‍ നിന്ന്.
കേരളത്തില്‍ 4,652 പേരും മഹാരാഷ്ട്രയില്‍ 3,744 പേരും തമിഴ്‌നാട്ടില്‍ 947 പേരും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറില്‍ 16,577 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 86.18% വും ആറ് സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ (8702.) കേരളത്തില്‍ 3,677 പേര്‍ക്കും പഞ്ചാബില്‍ 563 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 85.83% വും ആറ് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 56 പേര്‍. കേരളത്തില്‍ 14 പേരും പഞ്ചാബില്‍ 13 പേരും മരിച്ചു.