നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാല്‍ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണക്കോടതി തള്ളി. പ്രോസിക്യൂഷന്‍റെ ആരോപണത്തിന് തെളിവില്ലെന്ന ദിലിപീന്‍റെ വാദം കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണവേളയില്‍ സിനിമാമേഖലയിലെ പല പ്രമുഖ സാക്ഷികളും കൂറുമാറിയിരുന്നു.

ദിലീപ് ഈ സാക്ഷികളെ സ്വാധീനിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ഇതിന് പുറമേ തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രേസിക്യൂഷന്‍ ആരോപിച്ചു.

ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ നടനും എംഎല്‍എയുമായ ഗണേഷ്കുമാറിന്‍റെ പി.എ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നിലും ദിലീപുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിയിലെ ഈ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം. ഈ വാദം അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളിയത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്നും കാണിച്ച് വിചാരണക്കോടതി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular