ചെന്നൈ:മെട്രോ റെയില്‍ ടിക്കറ്റ് നിരക്കുകള്‍ കുറവു വരുത്തിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഫെബ്രുവരി 22 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും.
പുതുക്കിയ നിരക്കുകള്‍ പ്രകാരം രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് പത്ത് രൂപ നല്‍കിയാല്‍ മതിയാവും. 2-5 കിലോമീറ്റര്‍ വരെയുള്ള ടിക്കറ്റ് നിരക്ക് 20 രൂപ. അഞ്ച് കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെ 30 രൂപ നല്‍കണം.
21 കിലോമീറ്റര്‍ ദൂരത്തേക്കുള്ള യാത്രയ്ക്ക് 40 രൂപയും 21 കിലോ മീറ്ററില്‍ അധികമുള്ള യാത്രയ്ക്ക് 50 രൂപയും ചാര്‍ജ് ഈടാക്കും. ക്യൂആര്‍ കോഡ്, സിഎംആര്‍എല്‍ സ്മാര്‍ട്ട് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 20 ശതമാനം നിരക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.