കോവിഡ്: വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യ പുതിയ മാര്‍ഗനിര്‍ദേശം

ന്യുഡല്‍ഹി: ജനിതക മാറ്റം വന്ന രണ്ട് പുതിയ വൈറസുകളുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് രാജ്യം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് രാജ്യത്തിന് പുതുതായി കണ്ടെത്തിയിരിക്കുന്നത്. യു.കെ, യൂറോപ്, മീഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെയുള്ള രാജ്യാന്തര യാത്രക്കാര്‍ക്കാണ് നിയന്ത്രണം കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ വകഭേദം നാല് പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. മറ്റ് മാരകമായ വകഭേദങ്ങളില്‍ യു.കെ വൈറസ് 187 പേരില്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ മാര്‍ഗരേഖ പ്രകാരം യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തുന്ന ആര്‍.ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആകുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. കുടുംബാംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി യാത്ര ചെയ്യുന്നവരെ മാത്രമാണ് ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് യു.കെ, യൂറോപ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ വരുന്നവരും നിര്‍ബന്ധമായും ആര്‍.ടി-പിസിആര്‍ എടുത്തിരിക്കണമെന്നും ആരോഗ്യമ്രന്താലയം നിര്‍ദേശത്തില്‍ പറയുന്നു.

Similar Articles

Comments

Advertisment

Most Popular

അ​യോ​ധ്യ​ പോലെ ശ​ബ​രി​മ​ല​യി​ലും നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് സ്മൃ​തി ഇ​റാ​നി

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ശ​ബ​രി​മ​ല​യി​ലും ബി​ജെ​പി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യ്ക്ക് കോ​ട്ട​യ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടും. ഇ​തി​നാ​യി ഏ​ത​റ്റം​വ​രെ​യും പോ​കാ​ൻ...

ഇന്ന് 2938 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 68,094 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം...

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കുമെന്ന് സൂചന. സംസ്ഥാനത്ത് കോവിഡ് വ്യാപനം (Covid-19) തുടരുന്ന സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലുമാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നത് എന്നാണ് സൂചന. ...