നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്, പിഷാരടിയോട് അബ്ദുള്ളക്കുട്ടി

മലയാളികളുടെ പ്രിയ താരമാണ് രമേഷ് പിഷാരടി. നടനും അവതാരകനും സംവിധായകനുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന അദ്ദേഹം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും ക്യാപ്ഷനുകളും വളരെ അധികം ശ്രദ്ധേയമാകാറുണ്ട്. എന്നാല്‍ താരം ഇപ്പോള്‍ പങ്കുവെച്ച ചിത്രം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ചിത്രവും അതിന്റെ ക്യാപ്ഷനും കണ്ട് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.

പാറക്കെട്ടില്‍ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രമാണ് പിഷാരടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. ഇതിന് ‘മടിറ്റേഷന്‍’ എന്നൊരു ക്യാപ്ഷനാണ് താരം നല്‍കിയത്. ‘പിഷാരടി… നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടി ഇതിന് കമന്റ് നല്‍കിയത്.

മെഡിറ്റേഷനെ ‘മടിറ്റേഷന്‍’ എന്നു പറയുന്നത് ഭയങ്കര തെറ്റാണെന്ന് അബ്ദുള്ളക്കുട്ടി ഒരു പ്രമുഖ ഓണ്‍ലൈനോട് പ്രതികരിച്ചു. താന്‍ തന്നെയാണ് കമന്റ് കുറിച്ചതെന്ന് തുറന്നുപറഞ്ഞ അബ്ദുള്ളക്കുട്ടി മെഡിറ്റേഷന്‍ നമ്മുടെ ഇതിഹാസങ്ങളില്‍ നിന്നും വേദങ്ങളില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ്. അതിനെ ‘മടിറ്റേഷന്‍’ എന്നു പറയുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്; കൂടുതൽ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ്...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...