ചിമ്പാന്‍സികളിലെ അജ്ഞാത രോഗം മനുഷ്യരിലേക്കും പടരുമെന്ന് മുന്നറിയിപ്പ്

ഫ്രീടൗണ്‍: ആഫ്രിക്കയിലെ ചിമ്പാന്‍സികളില്‍ അജ്ഞാത രോഗം കണ്ടെത്തിയെന്ന് ഗവേഷണ സംഘം. ഇതു മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. മനുഷ്യന് ജനതകഘടനയില്‍ കുരങ്ങുകളുമായി 98 ശതമാനത്തോളം സാമ്യമുള്ളതാണ് അജ്ഞാത രോഗം പിടിപെടുമെന്ന ഭീതിക്ക് കാരണം.

സിയേറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിലാണ് അജ്ഞാത രോഗം പടര്‍ന്നിരിക്കുന്നത്. ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്നതാണ് ബാക്ടീരിയ ബാധയാണ് കണ്ടെത്തിയത്.

നാഡീവ്യൂഹത്തേയും ആമാശയ വ്യവസ്ഥയേയുമാണ് രോഗം ബാധിക്കുന്നത്. കുരങ്ങുകളില്‍ ചര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവുകയും മരണത്തിന് കാരണമാകുകയും ചെയ്തിരുന്നു. സമ്പര്‍ക്കം വഴി നേരിട്ട് രോഗം പകരുന്നില്ലെന്നതാണ് ആശ്വാസംപകരുന്ന വസ്തുത.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7