ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ

വാഷിങ്ടണ്‍: ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക. സ്വകാര്യ പങ്കാളിത്തത്തോടെ വിപണികളുടെ കാര്യക്ഷമത കൂട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വ്യക്തമാക്കി. അഭിപ്രായ ഭിന്നതകള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. സ്വകാര്യ നിക്ഷേപത്തെ അത് ആകര്‍ഷിക്കും- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താക്കളില്‍ ഒരാള്‍ പറഞ്ഞു. ഏതു ജനാധിപത്യ രാജ്യത്തിന്റെയും മുഖമുദ്രയാണ് സമാധാനപൂര്‍ണമായ പ്രതിഷേധങ്ങള്‍. ഇന്ത്യയിലെ സുപ്രീം കോടതിയും അങ്ങനെയാണ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷക പ്രക്ഷോഭത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ വര്‍ദ്ധിക്കവെ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് ഇപ്പോഴത്തെ യുഎസ് നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular