ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാം, എന്നാല്‍ രജനിയുടെ ആരാധകരാണെന്നു മറന്നുപോകരുത്

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തീരുമാനമെടുത്തതിനു പിന്നാലെ അനുയായികള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രജനി മക്കള്‍ മണ്‍ട്രത്തില്‍നിന്ന് രാജിവച്ച് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്നു മറന്നുപോകരുതെന്നും മണ്‍ട്രം തിങ്കളാഴ്ച പറഞ്ഞു.

അതേസമയം, രജനീകാന്തിന്റെ പുതിയ നിലപാട് ബിജെപിക്ക് തിരിച്ചടിയാണ്. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ നേരിട്ടോ പരോക്ഷമായോ ഉള്ള പിന്തുണയ്ക്കായി നീക്കങ്ങള്‍ നടത്തുകയായിരുന്നു ബിജെപി. അധികാരത്തിലിരിക്കുന്ന എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് രജനിയുടെ പിന്തുണ തമിഴ് മണ്ണില്‍ വിലയേറിയതായിരുന്നു.

രജനി മക്കള്‍ മന്‍ട്രത്തിന്റെ 3 ജില്ലാ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം ഡിഎംകെയില്‍ ചേര്‍ന്നു. എ.ജോസഫ് സ്റ്റാലിന്‍ (തൂത്തുക്കുടി), കെ.സെന്തില്‍ സെല്‍വാനന്ത് (രാമനാഥപുരം), ആര്‍.ഗണേശന്‍ (തേനി) എന്നിവരാണു ഡിഎംകെ അധ്യക്ഷന്‍ എം.െക.സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വമെടുത്തത്. ജോസഫ് സ്റ്റാലിന്‍ നേരത്തേ മക്കള്‍ സേവാ കക്ഷിയെന്ന പേരില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ രാഷ്ട്രീയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാര്‍ട്ടി രജനിക്കു വേണ്ടി റജിസ്റ്റര്‍ ചെയ്തതാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular